കുറുപ്പംപടി: ബൈക്ക് മോഷണം പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേർ പോലീസ് പിടിയിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ ഷാഹിദ് (30), മാഞ്ഞാലി കുന്നുംപുറം പുത്തൻ പറമ്പിൽ മുഹമ്മദ് റാഫി (20), കണ്ടന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശി അനീഷ് ഷാജി (20) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. 15 ന് പ്രളയക്കാട് അടുത്തടുത്തുള്ള രണ്ട് വീടുകളിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരു ബൈക്ക് പറവൂരിൽ നിന്നും, ഒരെണ്ണം പെട്രോൾ തീർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. അനീഷ് 3 വാഹന മോഷണക്കേസിലും, , പ്രായപൂർത്തിയാകാത്ത യുവാവും മറ്റൊരു വാഹന മോഷണക്കേസിലും പ്രതിയാണ്. ഈ സംഘത്തിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐമാരായ ടി.ബി.ബിബിൻ, സി.പി. ബഷീർ, ശ്രീകുമാർ, അബ്ദുൾ ജലീൽ , എസ്.സി.പി.ഒ മാരായ അനീഷ് കുര്യാക്കോസ്. അനിൽകുമാർ സി.പി.ഒ മാരായ എം.ബി സുബൈർ സഞ്ജു, അജിത് കുമാർ, അജേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
