കോതമംഗലം: കോതമംഗലത്ത് നിന്നും പോത്താനിക്കാടിന് പോകുന്ന ജില്ലാ റോഡിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതും
ചിലവ് കൂടിയതുമായ ബി എം ബി സി ടാറിംഗ് ആണ് ഇവിടെ നടത്തിയിട്ടുള്ളത്. നവീകരണത്തിന് പുറമേ ഭംഗിയാക്കുന്നതിനായി മൂന്ന് മാസം മുൻപ് റോഡിന്റെ വശങ്ങൾ കോൺഗ്രീറ്റ് ചെയ്യുകയും ഇതോടൊപ്പം ചെയ്തിരുന്നു. എന്നാൽ മൂന്ന് മാസം മുൻപ് പൂർത്തി കരിച്ച റോഡ് വശങ്ങളിലെ കോൺഗ്രീറ്റു ചെയ്ത ഭാഗങ്ങളും റോഡിന്റെ ടാർ ചെയ്ത ഭാഗങ്ങളും വാട്ടർ അതോറിറ്റി കുത്തി പൊളിച്ചു നശിപിച്ചു വരികയാണ്. പുതിയ കുടിവെളള പൈപ്പുകൾ സ്ഥാപികാനെന്ന പേരിലാണ് ഈ റോഡ് നശീകരണം നടക്കുന്നത്. ഇതോടെപ്പം റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളിലും വളവുകളലും താഴ്ത്തി ഇട്ടിരിക്കുന്ന കുഴികൾ അപകടക്കെണിയായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ തീർത്തിട്ടുള്ള കുഴികൾ ഇരു ചക്ര വാഹന യാത്രക്കാർക്കും കാൽനട ക്കാർക്കും ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ്. നവീകരണം പൂർത്തിയായി മാസങ്ങൾ മാത്രം പിന്നിട്ട പോൾ റോഡ് കുത്തി പൊളിച്ചു നശിപിച്ച വാട്ടർ അതോറിറ്റിയുടെ നടപടിയിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട്.
