കോതമംഗലം :നേര്യമംഗലം പൊതുമരാമത്ത് പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്,വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ നിർവഹിച്ചു. പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ, കെട്ടിട വിഭാഗം, മദ്ധ്യ മേഖല തൃശൂർ ശ്രീമാല വി കെ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ മന്ത്രി ഷെവ.റ്റി യു കുരുവിള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,കവളങ്ങാട് പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ് ,പി റ്റി ബെന്നി,ബാബു ഏലിയാസ്,പ്രൊഫസർ എ പി എൽദോ,ബേബി പൗലോസ്,സാജൻ അമ്പാട്ട് ,മനോജ് ഗോപി,രമേശ് സോമരാജൻ,ടി പി രാമകൃഷ്ണൻ (തമ്പാൻ ),ഐ ഐ റ്റി മുംബൈ പ്രൊഫസർ ഡോക്ടർ ടോം വി മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഡയറക്ടർ സി ഇ ഡിസൈൻ ഓഫീസർ സജു എസ് സ്വാഗതവും കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം ജെസ്സിമോൾ ജോഷ്വാ നന്ദിയും രേഖപ്പെടുത്തി.
