കോതമംഗലം: നേര്യമംഗലത്ത് ദേശിയപാത 85 വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന പാലത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ , വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. എം.പിയോടൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ ജി.പ്രദീപ്, കവളങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡൻറ് സൈജൻറ് ചാക്കോ, മെമ്പർമാരായ സൗമ്യാ ശശി, ജിൻസിയ ബിജു, പൊതുപ്രവർത്തകരായ പിആർ. രവി, ജെയ്മോൻ ജോസ് എന്നിവരുടെ സാന്നിധ്യൽ സ്ഥലമുടമകളുമായി ചർച്ച നടത്തി.
നിലവിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ് . 3D നോട്ടിഫികേഷൻ നിലവിൽ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കവളങ്ങാട് വില്ലേജിൽ ആകെ 12 വീടുകളും , 15 കച്ചവട സ്ഥാപനങ്ങളും , 1 ആശുപത്രിയും , വ്യാപാര ഭവൻ ഒരു കെട്ടിടവുമുൾപ്പടെ, 29 കെട്ടിടങ്ങളാണ് ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ച് പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുന്നത്. അഗ്രിക്കൾച്ചർ ഫാമിന്റെ സ്ഥലവും ഇതോടൊപ്പം ഏറ്റെടുക്കാനുള്ളതാണ്.
5 കുടുംബങ്ങൾ താമസിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും, കെട്ടിടവും ഏറ്റെടുക്കപ്പെടുമ്പോൾ, നിലവിലുള്ള നിയമമനുസരിച്ച് പെരിയാറിനക്കരെ കുട്ടമ്പുഴ വില്ലേജിലെ സ്ഥലം ഫോറസ്റ്റ് ഭൂമിയാണ്. അതേറ്റെടുക്കുന്നതിന് പരിവേഷ് പോർട്ടലിൽ പ്രത്യേകമായി ഡിപ്പാർട്ട്മെന്റ് തലത്തിൽ അപേക്ഷ സമർപ്പിക്കും., തുടർന്ന് സമയബന്ധിതമായി പാലം നിർമ്മാണം ആരംഭിക്കും.
200 മീറ്റർ നീളത്തിൽ 6 സ്പാനുകളും , 13 മീറ്റർ വീതിയുമുള്ള , പുതിയ പാലമാണ് ദേശീയ പാത 85 ൽ കൊച്ചി മുതൽ മൂന്നാർ വരെയുള്ള 124 കി.മീ , 1250 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Ekk കൺസ്ട്രക്ഷൻസ് ആണ് കരാർ നേടിയിരിക്കുന്നത്
