കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കെ- ഫോൺ കണക്ഷൻ ലഭ്യമാക്കുന്നത് പരിഗണിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് . മണ്ഡലത്തിലെ കെ ഫോണിന്റെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും ആദിവാസി ഊരുകളിലേക്ക് കെ ഫോൺ കണക്ഷൻ ലഭ്യമാക്കേണ്ട ആവിശ്യകതയെ സംബന്ധിച്ചും എം എൽ എ ചോദ്യം ഉന്നയിച്ചു . കോതമംഗലം മണ്ഡലത്തിൽ കെ ഫോണിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്കുന്നതിലേക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നും 100 ഗുണഭോക്‌താക്കളുടെ പട്ടിക ലഭ്യമായിട്ടുണ്ടെന്നും അവയിൽ നാളിതുവരെ 19 ഗുണഭോക്താക്കൾക്ക് കെ ഫോൺ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ നിലവിൽ 186 സർക്കാർ ഓഫീസുകളിൽ കെ ഫോൺ കണക്ഷൻ നൽകിയിട്ടുണ്ടെന്നും തുടർച്ചയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഊരുകളിലേക്കും കണക്ഷൻ നല്കുന്നതിനുള്ള നടപടികൾ പരിഗണിച്ചു വരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു .
