കോതമംഗലം: കോതമംഗലം ക്ലബ്ബിൻ്റെ ഓണാഘോഷവും,ക്ലമ്പ് ദിനാഘോഷവും ഹൈക്കോടതി സീനിയർ ഗവൺമെൻ്റ് പ്ലിഡർ എസ്.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഷാജി കെ.മാത്യു അധ്യക്ഷത വഹിച്ചു. ക്ലമ്പ് ചാരിറ്റി ഇനത്തിൽ ഡയാലിസിസ് പ്രോജക്ടിന് വേണ്ടി പ്രഖാപിച്ച 50000 രൂപ മുൻ മന്ത്രി ടി.യു കുരുവിളയിൽ നിന്നും സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ് ഏറ്റുവാങ്ങി. കോതമംഗലം സി.ഐ പി.ടി ബിജോയി ഓണസന്ദേശം നൽകി. സിനിമാആർട്ടിസ്റ്റ് ദിനേഷ് പ്രഭാകർ സമ്മാനദാനം നിർവ്വഹിച്ചു. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് പ്രൊഫ.കെ.എം കുര്യാക്കോസ്, സെക്രട്ടറി രൂപേഷ് ശശിധരൻ, ട്രഷറാർ എൽദോ മാലി, കമ്മറ്റി അംഗങ്ങളായ പി.എ അഗസ്റ്റ്യൻ, ഷിബു ഏദൻസ്, ടോമി ളൂയീസ്, പോൾ വർഗീസ്, ഷാജൻ പിച്ചാട്ട്, ടാമി പോൾ എന്നിവർ പ്രസംഗിച്ചു.
