കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ആക്ച്ചുറിയൽ സയൻസ് വിഭാഗത്തിന്റെയും, എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുംബൈയുടെ ധനസഹായത്തോടെയായിരുന്നു ഈ ദേശീയ സെമിനാർ.
എം. എ.കോളേജ് ആക്ച്വറിയൽ സയൻസ് വകുപ്പ് മേധാവി ഡോ .ശാലിനി ബിനു സ്വാഗതം പറഞ്ഞു.ഫെലോ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് കെ. ടി.ജയസാഗർ സെമിനാർ ഉത്ഘാടനം ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി.വർഗീസ് അധ്യക്ഷത വഹിച്ചു.എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിൽ അംഗം ഇ. പി. ജോയ് മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഹോണോററി സെക്രട്ടറി എം. പി. സുജാത ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇൻഷുറൻസ് സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് എൽ.ഐ.സി.ഓഫ് ഇന്ത്യ റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ പി. വേണുഗോപാൽ, കോലഞ്ചരി നാഷണൽ ഇൻഷുറൻസ് കോ. ലിമിറ്റഡ് സീനിയർ ഡിവിഷണൽ മാനേജർ കെ. സി. പ്രസാദ് എന്നിവർ ക്ലാസ്സുകൾ നയിച്ചു .
കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം അങ്കമാലി ,എൽ.ഐ. സി ഓഫ് ഇന്ത്യ ഡെവലപ്പ്മെന്റ് ഓഫീസർ വിജയ് ജോർജ് നയിച്ചു.വകുപ്പ് മേധാവി ഡോ.ശാലിനി ബിനു, സില്ല മാത്യു, ജിഷ കൃഷ്ണൻ എന്നിവർ സെമിനാറിനു നേതൃത്വം നൽകി.