കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 169-ാമത് ജയന്തി ആഘോഷം കോതമംഗലം താലൂക്കിലെ 26 ശാഖകളിലും വിവിധ കലാപരിപാടികളോടെയും വർണ്ണശബളമായ ഘോഷയാത്രയോടും വിദ്യഭ്യാസ അവാർഡ് വിതരണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.വിവിധ ശാഖകളിൽ നടന്ന ചതയദിന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ പി.വി.വാസു, റ്റി.ജി. അനി, തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് മാരായ ഒ.ജി.സോമൻ, സി.വി. വിജയൻ, എം.അനിൽകുമാർ, കെ.ഇ.രാമകൃഷ്ണൻ, എം.ജി. ബിജു, ജനാർദ്ദനൻ, ശിവരാമൻ, വിജയകുമാർ, മനോജ്, അപ്പുക്കുഞ്ഞ്, അജി, റ്റി.എൻ.രാജൻ, ഷാജൻ, മനോജ്, പത്മനാഭൻ ,ശശി, ബിനേഷ് പുനത്തിൽ, രശ്മി ബാബു, ഷാജി, വാസു, കുട്ടപ്പൻ, രാജൻ, കുഞ്ഞ്, രാജൻ, സാബു, ശാഖകളിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ പീതാംബര ദാരികളായി അണിനിരന്നു. ഘോഷയാത്രകൾക്ക് ശേഷം അന്നദാനവും കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടത്തി.
