മൂവറ്റുപുഴ: കോതമംഗലം മലയന്‍കീഴ് ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച കുത്തു കല്ലുകളില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കാതെ പണം അപഹരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയണ് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടത്. ഒന്നാം പ്രതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ അടിവാട് വലിയ കാട്ടില്‍ മുഹമ്മദ്, രണ്ടാം പ്രതി അസിസ്റ്റന്റ് എന്‍ജിനീയറായ കോട്ടപ്പടി മണപ്പിള്ളി ശിവന്‍കുട്ടി, മൂന്നാം പ്രതി ഓവര്‍സിയര്‍ പൈങ്ങോട്ടൂര്‍ തൊമ്മിക്കുടി മേഴ്‌സി, അഞ്ചാം പ്രതി കൊച്ചി കടവന്ത്ര വെള്ളാനിക്കാരന്‍ സൂപ്രണ്ട് എന്‍ജിനീയറായ റോയ് ജെ വെള്ളാനിക്കാരന്‍ എന്നിവരെയാണ് കോടതി കുറ്റക്കാര്‍ അല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്. നാലാം പ്രതി കോണ്‍ട്രാക്ടര്‍ കുര്യാക്കോസ് നേരത്തെ മരിച്ചു പോയിരുന്നു.
2000 – 2002 വര്‍ഷത്തിലാണ് കോതമംഗലം മലയില്‍ കീഴ് ബൈപാസ്സ് റോഡ് നിര്‍മ്മാണം പൂര്‍ത്തീയായത്. റോഡിന്റെ ഇരുവശങ്ങളിലും പാടം മണ്ണിട്ട് നികത്തി റോഡ് പണിതതിനാല്‍ വാഹനാപകടം ഒഴിവാക്കാനായിരുന്നു റോഡിന്റെ ഇരുവശങ്ങളിലും മുന്‍കരുതലായി റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചത്. ഇത് സ്ഥാപിക്കാതെ കോണ്‍ട്രാക്ടര്‍ക്ക് 2 ലക്ഷത്തി പതിനയ്യായിരം രൂപ നല്‍കാന്‍ എഞ്ചിനീയര്‍മാര്‍ കൂട്ട് നിന്നുവെന്നായിരുന്നു കേസ്.