Connect with us

Hi, what are you looking for?

NEWS

എം.എ.കോളേജിൽ എൻ ഇ പി ദേശീയ സെമിനാർ ആരംഭിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എൻഇപി ദേശീയ സെമിനാർ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ‘ഉന്നതവിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം: എൻ ഇ പി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗങ്ങളും പുതുമകളും ‘ എന്നതാണ് സെമിനാറിന്റെ വിഷയം. കോളേജ് സ്റ്റുഡൻസ് സെന്ററിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷക ഡോ. ഷക്കീല ഷംസു ,മാർ അത്തനേഷ്യസ് കോളേജ് IQAC കോർഡിനേറ്റർ ഡോ. ബിനു വർഗീസ്, സെമിനാർ കോർഡിനേറ്റർ ശരത് ജി.നായർ എന്നിവർ പ്രസംഗിച്ചു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സാഹചര്യങ്ങൾ മാത്രമല്ല മനോഭാവവും മാറേണ്ടതുണ്ടെന്ന് വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ അഭിപ്രായപ്പെട്ടു. ട്വിന്നിംഗ്,ഡ്യുവൽ ഡിഗ്രി പ്രോഗാമുകൾക്ക് വിദേശസർവ്വകലാശാലകളുമായി സഹകരിച്ച് മുന്നേറുന്നതിന്റെ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദതലത്തിൽ വരുന്ന മാറ്റങ്ങൾ പടിപടിയായി തുടർന്നുള്ള ഗവേഷണോന്മുഖ തുടർ പഠനസമ്പ്രദായങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ മാറ്റത്തെ ഉൾക്കൊള്ളാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് ദേശീയ വിദ്യാഭ്യാസനയത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ എന്ന വിഷയം ഡോ. ഷക്കീല ഷംസു അവതരിപ്പിച്ചു. ആഗോള തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെടുമെന്നതിനാലാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രായോഗികമാക്കുന്നതെന്നും സാങ്കേതിക മികവിൽ മുന്നേറുന്ന പുതിയ ലോകത്ത് ഏറ്റവും കൂടുതൽ മാനവവിഭവ ശേഷിയുള്ള വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഡോ. ഷക്കീല ഷംസു അഭിപ്രായപ്പെട്ടു. ഇന്റർ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി സങ്കല്പനങ്ങൾ, ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്ലാൻ എന്നിവയെക്കുറിച്ച് വിശദമാക്കിക്കൊണ്ട് അധ്യാപകർ തങ്ങൾ പരിശീലിപ്പിക്കപ്പെട്ട പാതയിൽനിന്നും പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അധ്യാപന രീതിയിലും പാഠ്യപദ്ധതിയിലും മാറ്റം വരുത്തി പഠിതാവിന്റെ മൗലികമായ കഴിവുകളെ ശക്തിപ്പെടുത്തുന്ന തരത്തിൽ വൈവിധ്യപൂർണവും സമഗ്രവുമായ പഠനസംവിധാനം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ഡോ. ഷക്കീല ഷംസു ബോധ്യപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യു ജി പാഠ്യപദ്ധതി നവീകരണം എന്ന വിഷയത്തിൽ ഡോ. ഷെഫീക് വി. (റിസർച്ച് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി , കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ ) കേരളത്തിൽ NEP നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ സ്വീകരിച്ച നയപരിപാടികൾ വിശദമാക്കി. സെപ്റ്റംബറിൽ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും 4 വർഷ ബിരുദപ്രോഗ്രാമിന്റെ പാഠ്യപദ്ധതിയും റെഗുലേഷനും പുറത്തിറക്കുമെന്ന് അഭിപ്രായപ്പെട്ടു. മികച്ച പഠനം ഉറപ്പാക്കുന്നതിന് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ് നേടാൻ വിദ്യാർത്ഥികൾക്ക് ഏത് സർവ്വകലാശാലയിലെയും സ്ഥാപനങ്ങളെയും ആശ്രയിക്കാവുന്ന വിധത്തിൽ സ്വാതന്ത്ര്യം നൽകുന്നതും സമാന്തര ഓൺലൈൻ പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതുമായ നൂതന സംവിധാനത്തിലേക്ക് കേരളം മാറുമ്പോൾ അക്കാദമിക തലത്തിൽ പരിശീലന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
മാർ അത്തനേഷ്യസ് കോളേജ്, നാകിന്റെയും , റൂസയുടെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപകർക്കായി ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നത്.വിവിധ കോളേജുകളിലെ അധ്യാപകർ സെമിനാറിൽ പങ്കെടുത്തു.
ഇന്ന് ആഗസ്റ്റ് 19 ന് ബിരുദപാഠ്യപദ്ധതി ചട്ടക്കൂടിലെ നൂതനതകൾ ;OBE അനുസൃത കോഴ്സ് ഡിസൈനിംഗ്,ഉന്നതവിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ – ജനകീയ ബദൽ ,  ഓറിയെന്റേഷൻ പ്രോഗാം എന്നീ വിഷയങ്ങളിലാണ് യഥാക്രമം ഡോ. മനുലാൽ പി.റാം., ഡോ. സുധീന്ദ്രൻ കെ.,ഡോ. ഉത്തര സോമൻ എന്നിവരുടെ പ്രബന്ധാവതരണങ്ങൾ നടക്കുക.

You May Also Like

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം :എറണാകുളം ജില്ലയിലെ കവളങ്ങാട് സി ഡി എസ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ എഫ് സി യുടെ ലൈവ് ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെൻറർ അക്കാദമി ഹാളിൽ വെച്ച് നടന്നു യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു കോതമംഗലം...

NEWS

കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട്‌ അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ്...

NEWS

കോതമംഗലം :കോതമംഗലം നഗരസഭ തങ്കളത്ത് നിർമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആൻറണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ടോമി...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് (RRT)വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി,കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത...

error: Content is protected !!