പല്ലാരിമംഗലം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലംപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംങ്കണവാടിയിൽ സംഘടിപ്പിച്ച അനീമിയ രോഗ ബോധവത്കരണ ക്ലാസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലും, അമ്മമാരിലുള്ള വിളർച്ചയും പരിഹാരങ്ങളും എന്ന വിഷയത്തിൽ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ ക്ലാസ്സ് എടുത്തു. ആശാ വർക്കർ മേരി ഏലിയാസ് അധ്യ ക്ഷത വഹിച്ചു. അങ്കണവാടി വർക്കർ കെ പി നിസാമോൾ , ഹെൽപ്പർ ഹലീമ നാസർ എന്നിവർ പ്രസംഗിച്ചു.
