കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബോട്ടണി അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് അസോസിയേറ്റ് ഡോ.ജിസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ഭാവിയിലെ ഹരിതഭൂമിയെ സ്വപ്നം കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും, സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവോടെ ആ പച്ചപ്പിലേക്ക് നടക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുകയാണ് അസോസിയേഷന്റെ ലക്ഷ്യം. അസോസിയേഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംവേദനാത്മക പഠനാനുഭവങ്ങളും,പര്യവേഷണം ചെയ്യാനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും, സസ്യജാലങ്ങളെയും അതിന്റെ പ്രാധാന്യത്തെയും വിലമതിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. ഒരു വിദ്യാര്‍ത്ഥിയില്‍ സസ്യ സംബന്ധിയായ ഗവേഷണങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണാത്മക വൈദഗ്ദ്ധ്യം നല്‍കുന്നതിന് അസോസിയേഷന്‍ വഴിയൊരുക്കുന്നു.സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. അജി അബ്രഹാം,ഡോ. സിജു തോമസ് ടി, മെറില്‍ സാറ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.