Connect with us

Hi, what are you looking for?

NEWS

വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കര്‍ഷകന്റെ 460 വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചു

കോതമംഗലം: വാഴയില ഇലട്രിക് ലൈനില്‍ മുട്ടിയതിന് കുലച്ച വാഴകള്‍ അപ്പാടെ വെട്ടികളഞ്ഞ കെ.എസ്.ഇ.ബി. നടപടിയില്‍ പ്രതിഷേധം.. വാരപ്പെട്ടിയില്‍ 220 കെ.വി.ലൈനിന് താഴെ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് ഏത്തവാഴകളാണ് ടച്ചിങ്ങ് വെട്ടലിന്റെ മറവില്‍ മാനദണ്ഡവും മുന്നറിയിപ്പും പാലിക്കാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കര്‍ഷകന് ലക്ഷങ്ങളുടെ നാശനഷ്ടം. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറം തോമസിന്റെ അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് വെട്ടി നശിപ്പിച്ചത്. ഒമ്പത് മാസം പ്രായമായ വാഴകളാണ് നശിപ്പിച്ചത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടി വില്‍ക്കാന്‍ പറ്റിയ കുലകളാണ് ഉപയോഗശൂന്യമാക്കിയത്. ഉദ്ദേശം നാല്് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മൂലമറ്റത്ത്് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിനീക്കിയതെന്ന്് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതില്‍ അര ഏക്കര്‍ ഭാഗത്ത കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിനശിപ്പിച്ചത്. സംഭവദിവസമായ ഇന്നലെ ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. ഈ ഭാഗത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന്് ആരോപണം ഉണ്ട്. രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായത് മൂലം ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നത് വാഴയിലയില്‍ മുട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. തങ്ങളെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തി വാഴകള്‍ മുഴുവന്‍ വെട്ടി നശിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു.സംഭവത്തില്‍ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

You May Also Like

error: Content is protected !!