Connect with us

Hi, what are you looking for?

NEWS

സ്‌കൂള്‍ പരിസരത്തെ വാഹനങ്ങളുടെ അമിതവേഗത- ലഹരി ഉപയോഗം തടയുന്നതിന് പരിശോധന കര്‍ശനമാക്കണം: താലൂക്ക് വികസന സമിതിയോഗം

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരുടെ മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.മുവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ ടൂവിലര്‍ ഇടിച്ച് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതുമായ സംഭവം യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലടക്കം വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും പോലീസ് മോട്ടോര്‍ -വാഹന, പോലീസ്- എക്‌സ്സൈസ് വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു .ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റിയില്‍ ഏകജാലകം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ എല്ലാ നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തീകരിച്ചതായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. കോതമംഗലം ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചെയര്‍മാന്‍ സംസാരിക്കുകയുണ്ടായി. മലയിന്‍കീഴ് – നാടുകാണി റോഡുമായി ബന്ധപ്പെട്ടുള്ള പിഡബ്യൂഡിയുടെ എല്ലാ വര്‍ക്കുകളും അടിയന്തിരമായി പുര്‍ത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പട്ടു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ സ്രീറ്റ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ എത്രയും വേഗം കെ.എസ്.ഇ.ബി അധികൃതര്‍ പുര്‍ത്തീകരിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓണക്കാലമായതിനാല്‍ പോലിസ്, എക്‌സ്സൈസ് വിഭാഗങ്ങള്‍ ജാഗ്രത പാലിക്കേണ്ടതായി യോഗത്തില്‍ ഓര്‍മ്മപ്പെടുത്തി. കെ.എസ്.ഇ.ബി ടച്ചിംഗ് വര്‍ക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മരച്ചില്ലകള്‍ റോഡരികില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് മുന്‍സിപ്പില്‍ ചെയര്‍മാന്‍ ആവിശ്യപെടുകയുണ്ടായി.. നിര്‍മ്മല കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവും ആലുവയില്‍ പിഞ്ചു ബാലിക കൊല ചെയ്യപ്പെട്ടതുമെല്ലാം ലഹരി ഉപയോഗത്തിന്റെ തിക്താനുഭവങ്ങളാണെന്ന് യോഗം ചര്‍ച്ച ചെയ്തു. പോലിസ്, എക്‌സ്സൈസ് വിഭാഗങ്ങള്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകത സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമിത ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ സഞ്ചാരം റോഡുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നതായും അത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് വിഭാഗങ്ങള്‍ നിയന്ത്രിക്കേണ്ടതായും യോഗം ആവശ്യപ്പെട്ടു. ജവഹര്‍ കോളനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ കുരൂര്‍തോടില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് നിക്കം ചെയ്യണമെന്ന് മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കീരംപാറയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വലിയ പാറ അടിയന്തിരമായി നീക്കേണ്ടതായി കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് എറണാകുളം ജില്ലയിലാണെന്നും ഈ വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഉണ്ടായിട്ടുള്ളതെന്നും യോഗം ചര്‍ച്ച ചെയ്തു. താലൂക്കില്‍ ഡെങ്കിപ്പനി പൂര്‍ണമായും നിയന്ത്രണ വിധേയ മായെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സാം പോള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു . കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി , വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമ്മച്ചന്‍ ജോസഫ്, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എസ് എല്‍ദോസ്,എ റ്റി പൗലോസ് , സാജന്‍ അമ്പാട്ട്,ആന്റണി പാലക്കുഴി, ബേബി പാലോസ്,വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഏരിയ ലീഡര്‍ അഡ്വ. വി. അമര്‍നാഥ് നിര്‍വഹിച്ചു.അടുത്ത വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് അംഗം കൂടിയായ ഷിബു തെക്കുംപുറം എംഎല്‍എ...

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

NEWS

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്....

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായ പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന്‍ (47), മകന്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ്...

NEWS

പെരുമ്പാവൂര്‍: ഹോട്ടല്‍ കച്ചവടത്തിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ലഹരിശേഖരം പിടികൂടി. ഹോട്ടലില്‍നിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്‌സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടല്‍...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

error: Content is protected !!