കോതമംഗലം: തേജസ് എന്ന പേരില്‍ എല്‍.ഇ.ഡി ബള്‍ബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂര്‍കുടിയിലെ കുടുംബശ്രീ സംരംഭകര്‍. പിണവൂര്‍കുടി കസ്തൂര്‍ബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാര്‍, വത്സ പീതാബംരന്‍, രാജി ഷിബു, ശാന്ത ചന്ദ്രന്‍, രുക്മണി തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇവര്‍ കുടുംബശ്രീ വഴി ലഭിച്ച പരിശീലനത്തില്‍ നിന്നാണ് പുതിയ സംരംഭത്തിലേക്ക് എത്തുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയിലാണ് എല്‍.ഇ.ഡി നിര്‍മ്മാണ യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് ലോണ്‍ എടുത്ത് സംരംഭം തുടങ്ങിയിക്കുന്ന ഇവര്‍ക്ക് സംരംഭ സഹായ പദ്ധതിവഴി പഞ്ചായത്ത് സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്. പൊതു വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ പത്ത് രൂപ കുറച്ചാണ് എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും ഇവര്‍ വില്‍ക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റിയും നല്‍കുന്നു. പുതിയ ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതിന് പുറമെ കേടായവ നന്നാക്കുകയും ഇവര്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ കടകളില്‍ ഉള്‍പ്പെടെ ബള്‍ബുകള്‍ എത്തിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം. നല്ല പ്രതികരണമാണ് തങ്ങളുടെ ഉല്‍പന്നത്തിന് ലഭിക്കുന്നതെന്നും ഭാവിയില്‍ സംരംഭം കൂടുതല്‍ വിപുലീകരിക്കുമെന്നും ഇവര്‍ പറയുന്നു.
You May Also Like
NEWS
കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...