മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് സ്റ്റീൽ ഗ്ലാസ് കൊണ്ട് മുഖത്ത് ഇടിച്ച് പല്ല് തകർത്ത കേസിലെ പ്രതി മൂവാറ്റുപുഴ പണ്ടപ്പിള്ളി മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ അനിൽ രവി(38)യെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് വർഷങ്ങൾക്ക് മുൻപ് പോലീസ് കേസ് എടുത്തിരുന്നു. കേസിന് ആസ്പദമായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പോലീസ് പിടിക്കൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ഉണ്ടായിരുന്നു. വൈദ്യപരിശോധനകൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
