Connect with us

Hi, what are you looking for?

NEWS

ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹാ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം

കോതമംഗലം: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹാ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും 94-ാം ജന്മ ദിന ആഘോഷവും 23 ന് വിവിധ പരിപാടികളോടെ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളി ആഘോഷിക്കും. രാവിലെ 8 ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലും മെത്രാ പോലീത്തമാരായ അബ്രഹാം മാര്‍ സേവേ റിയോസ്, മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, മാത്യൂസ് മോര്‍ അന്തിമോസ്, ഏലിയാസ് മോര്‍ യൂലിയോസ്, ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അഞ്ചിന്മേല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 10.30 ന് നടത്തുന്ന അനുമോദന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പള്ളി മാനേജിംഗ് കമ്മറ്റിയും പള്ളിയുടെ കീഴിലുള്ള വിവിധ ഭക്ത സംഘടനകളും സ്‌നേഹ സമ്മാനങ്ങള്‍ നല്കി ശ്രേഷ്ഠ ബാവയെ ആദരിക്കും.
എം എല്‍ എ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി, പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ്ജ്, വാരപ്പെട്ടി പഞ്ചാ യത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ റിന്‍സ് റോയി, അങ്ങാടി മര്‍ച്ചന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഇ കെ സേവ്യര്‍,വികാരി ഫാ. അബ്രഹാം കിളിയന്‍കുന്നത്ത് സഹ വികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. നോബി വെട്ടിച്ചിറ, തന്നാണ്ട് കൈക്കാരന്മാരായ ബേസില്‍ കളരിക്കല്‍, ഷാജു കോലോത്ത് എന്നിവര്‍ പ്രസംഗിക്കും.

 

You May Also Like

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

NEWS

  കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...

NEWS

  കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...

NEWS

കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...

CRIME

മൂവാറ്റുപുഴ: വില്‍പനക്കെത്തിച്ച നാലരകിലോയോളം കഞ്ചാവുമായി ആസാം സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പായിപ്ര എസ്റ്റേറ്റ് പടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം അമ്പഗാവ് സ്വദേശി സഞ്ജിത്...

NEWS

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...

NEWS

കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...

NEWS

കോതമംഗലം: തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന്. മെയ്‌ 24 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട്...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...

NEWS

കോതമംഗലം: കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. കോതമംഗലം ടൗണില്‍ തങ്കളത്ത് ബൈപ്പാസ് ജംഗ്ഷന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. കാല്‍നടക്കാരും ഏറെ ബുദ്ധമുട്ടി. ഓടയിലൂടെയുള്ള ഒഴുക്ക്...

NEWS

പോത്താനിക്കാട്: സ്ഥിരമായി വൈദ്യുതി മുടങ്ങിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവാതെ കെഎസ്ഇബി ജീവനക്കാര്‍. പോത്താനിക്കാട് സെക്ഷനു കീഴില്‍ വരുന്ന പറന്പഞ്ചേരി, പുളിന്താനം, ആരിമറ്റം പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി രാത്രി രണ്ടിനു ശേഷം ദിവസവും വൈദ്യുതി മുടങ്ങുന്നു....

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

error: Content is protected !!