കോതമംഗലം:ഇരുമലപ്പടി-പുതുപ്പാടി റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 7 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആലുവ-മൂന്നാർ റോഡിലെ ഇരുമലപ്പടിയിൽ നിന്നും ആരംഭിച്ച് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പുതുപ്പാടി മുളവൂർ കവലയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.നിലവിലുള്ള റോഡ് 5.5 മീറ്ററിൽ വീതി കൂട്ടി ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് 7 കോടി രൂപ അനുവദിച്ചിട്ടുള്ളത്.നെല്ലിക്കുഴി,പായിപ്ര, കോതമംഗലം നഗരസഭ എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രസ്തുത റോഡ് കടന്നുപോകുന്നത്.ബി എം ബി സി ടാറിങ്ങിനു പുറമെ കൾവെർട്ടുകൾ പുതുക്കി നിർമ്മിക്കുകയും ആവിശ്യമായ ഇടങ്ങളിൽ ഡ്രൈനേജ്, മറ്റ് ഐറിഷ് വർക്കുകൾ,റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും, ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
