Connect with us

Hi, what are you looking for?

CHUTTUVATTOM

റിലയൻറ് ഫൗണ്ടേഷൻ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടന്നു.

കോതമംഗലം: റിലയൻറ് ഫൗണ്ടേഷൻ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടത്തി. വാരപ്പെട്ടി സർക്കാർ ആശുപത്രിക്ക് ഉപകരങ്ങൾ നൽകി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എ. എം. ബഷീർ അധ്യക്ഷത വഹിച്ചു. ആശാ വർക്കർമാർക്കുള്ള ഉപഹാരങ്ങൾ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് പി. കെ. ചന്ദ്രശേഖരൻ നായർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സെയ്ത്, മെഡിക്കൽ ഓഫീസർ ഡോ: ബി.സുധാകർ , ഹെൽത്ത് സുപ്പർവൈസർ കെ.ആർ. സുഗുണൻ ,പി. ആർ. ഒ. സോബിൻ പോൾ, റിലയൻറ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കുട്ടി സേവ്യർ,

ജെയ്മോൻ ഐപ്പ്, സേവ്യർ ജോസ്, ലത്തീഫ് കുഞ്ചാട്ട് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ , മർത്തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, ചെറിയ പള്ളി ട്രസ്റ്റിമാരായ ബിനോയ് മണ്ണഞ്ചേരി, അഡ്വ.സി.ഐ. ബേബി എന്നിവർക്ക് റിലയന്റ് ഫൗണ്ടേഷൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്തി വരികയാണ് റിലയൻറ് ഫൗണ്ടേഷൻ. ആദിവാസി മേഖലയിലേതുൾപ്പെടെ നിർധന പിന്നോക്ക വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, പഠന ഉപകരണങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ നിർമ്മാർജനത്തിനായുള്ള സാമഗ്രികൾ, ആദിവാസി – പിന്നോക്ക മേഖലകളിലെ വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതി, ലഹരി, മയക്കുമരുന്ന് തുടങ്ങിയവക്കെതിരെ ബോധവൽക്കരണം, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, സർക്കാർ വിദ്യാലയങ്ങൾക്ക് വാട്ടർ പ്യുരിഫയറുകൾ, ഫർണിച്ചറുകൾ, കായിക-വിനോദ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന പദ്ധതികളും റിലയൻറ് ഫൗണ്ടേഷൻ നടപ്പാക്കി വരുന്നുണ്ട്.

You May Also Like

error: Content is protected !!