കോതമംഗലം : വനിതകളിലൂടെ സുസ്തിര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ഗ്രാമ വാരപ്പെട്ടി പഞ്ചായത്ത് . കുടുബശ്രീയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ടാണ് സ്ത്രീ ശാക്ത്തീകരണത്തോടൊപ്പം സുസ്തിര
സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്കാണ്
തുടക്കം കുറിച്ചിട്ടുള്ളത്. ഇതിനായി സ്ത്രീകൾക്ക് കൃഷിയും അനുബന്ധ മേഖലകളിലും പരമ്പരാഗത കുടിൽ വ്യവസായങ്ങൾ കൈതൊഴിലുകൾ എന്നിവക്ക് സാജന്യ സാങ്കേതിക സഹായവും പരിശീലനവും നൽകും . ഇത്തരം സംരഭങ്ങൾ നടത്തുന്നതിനുള്ള വായ്പകൾ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ആവശ്യമായ ഇടപെടലുകൾ നടത്തും. വനിതകൾ നടത്തുന്ന കൃഷി അനുബന്ധ മേഖലകളിൽ ഉൽപ്പാദിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവ ഇടനിലക്കാരില്ലാത്ത വിപണന നടത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിൽ ആരംഭിക്കുന്ന കർഷകമാർക്കറ്റിൽ പ്രത്യേക സൗകര്യം ഒരുക്കും. പരമ്പരാഗതെ കുടിൽ വ്യവസായങ്ങൾ വഴി ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണന സൗകര്യവും ഒരുക്കുന്നതിന് പഞ്ചായത്ത് നേതൃത്വം നൽകും .
കൃഷി, കൈെ തൊഴിൽ, കുടിൽ വ്യവസായങ്ങൾ എന്നീ ഏതങ്കിലും മേഖലയിൽ നിന്ന് ഒരോ കുടുബത്തിലും വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികളാണ് പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലിയോട് അനുബന്ധിച്ചു നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കുടുബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ കുടുബശ്രീ അംഗങ്ങൾക്കായി സെമിനാർ നടത്തി. മൂവാറ്റുപുഴ ഡിസ്റ്റിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് ദിനേശ് എം പിള്ളഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷനായിരുന്നു. കുടുബശ്രീ പ്രഥമ ജില്ലാ കോഡിനേറ്റർ കബീർ ബി ഹാറൂൺ, പ്രെഫഷണൽ സോഷ്യൽ വർക്കർ ആന്റ് ട്രെയിനർ സിബി പൗലോസ്എന്നിവർ ക്ലാസ് എടുത്തു.
എറണാകുളം ജില്ലാ പഞ്ചായത്ത്ക വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ റാണിക്കുട്ടി ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ ദീപ ഷാജു, കെ.എം സെയ്ത്, പി പി കുട്ടൻ, കെ കെ .ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി, ഏയ്ഞ്ചൽ മേരി ജോബി, ഷെജി ബ്ലസി ,
പഞ്ചായത്ത് സെക്രട്ടറി എം. എം.ഷംസുദ്ധീൻ, സി ഡി എസ് ചെയർ പേഴ്സൺ ധന്യ സന്തോഷ്, വൈ.ചെയർ പേഴ്സൺ ബിന്ദു ഉണ്ണി, മെമ്പർ
സെക്രട്ടറി ശോഭ പി ജി എന്നിവർ പങ്കെടുത്തു.