കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്ലാമൂടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയിടങ്ങളുടെ ചുറ്റുമതിൽ തകർത്താണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് വിഹാതം സൃഷ്ഠിക്കുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
കാട്ടാന കൃഷി നശിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകൾ കൂടി ആക്രമിക്കുകയും ചെയ്‌ത സംഭവങ്ങൾ അടുത്ത കാലത്ത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഫെൻസിങ് ശക്തമാക്കിയും, ഫെൻസിംഗിനോട് ചേർന്നുള്ള വനമേഖലയിലെ മരങ്ങൾ വെട്ടിമാറ്റുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, കർഷകർക്ക് നേരിടുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആനകള്‍ നിരന്തരം നാട്ടിലിറങ്ങി നാശം വിതക്കുമ്പോള്‍ അധികാരികള്‍ പരിഹാരനടപടിക്ക് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.