കോതമംഗലം : കോതമംഗലം രൂപത വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നെല്ലാട് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെയും (RSETI) കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ കൂൺ കൃഷി പരിശീലനം ആരംഭിച്ചു. കോതമംഗലം ഒസാനാം സെൻ്ററിൽ RSETI ഡയറക്ടർ ജി.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് വിൻസെൻ്റ് ഡി പോൾ സോസൈറ്റി വൈസ് പ്രസിഡൻ്റ് A T പൗലോസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിൽ കൂടുതൽ സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുക , തൊഴിലില്ലായ്മ പരിഹരിക്കുക , സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുക , വിഷ രഹിത ഭക്ഷ്യവസ്തുക്കൾ ല്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പരിശീലനം നടത്തുന്നത് എന്ന് ആദ്ദേഹം പറഞ്ഞു.
ജോർജ് കൊടിയാറ്റ് , ജോൺസൻ കറുകപ്പിള്ളിൽ , ജോർജ് വല്ലൂരാൻ എന്നിവർ പ്രസംഗിച്ചു. പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് തൊഴിൽ പരിശീലന കേന്ദ്രം ട്രെയിനർ ഷൈൻ വർഗീസ് നേതൃത്വം നൽകും. പരിശീലനം മാർച്ച് 3-ന് സമാപിക്കും.