കോതമംഗലം : വയോജനങ്ങളുടെ സർവ്വതോന്മകമായ സംരക്ഷണം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് നെല്ലിക്കുഴി പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്. പകൽ വീട്ടിൽ വരുന്നവർക്ക് ഭക്ഷണം,നിരന്തരമായ മെഡിക്കൽ ക്യാമ്പുകൾ,വിനോദ പദ്ധതികൾ,ആരോഗ്യ സംരക്ഷണ പരിപാടികൾ,മാനസ്സിക ഉല്ലാസം എന്നിവ ലക്ഷ്യമാക്കി വയോജന പരിപാലനത്തിന് കെയർട്ടേക്കറെ ഉൾപ്പെടെ നിയമിച്ചുകൊണ്ട് ഒട്ടേറെ പദ്ധതികളാണ് 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്.മൂന്നാം വാർഡ് വടക്കേമാലി കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,ജില്ലാ പഞ്ചായത്തംഗം റഷീദ സലീം,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എൻ ബി ജമാൽ,എം എം അലി,മൃദുല ജനാർദ്ദനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്,പഞ്ചായത്തംഗങ്ങൾ,അസി.സെക്രട്ടറി ഇ എം അസീസ്,ഐ സി ഡി എസ് സൂപ്പർവൈസർ മുംതാസ് എം എസ്,പകൽ വീട് കോഡിനേറ്റർ കെ എ ഹമീദ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,വയോജനങ്ങൾ,നാട്ടുകാർ പങ്കെടുത്തു.ഉദ്ഘാടനത്തിനോടനുബന്ധിച്ച് 150 വയോജനങ്ങൾക്കായ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.