കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ 2023 വർഷത്തിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം എം.എൽ.എ. ആന്റണി ജോൺ , മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, മത മൈത്രിസംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് എന്നിവർ ആശംസകൾ അറിയിച്ചു. പള്ളിയുടെ സ്വപ്ന പദ്ധതിയായ മാർ ബേസിൽ ഡയാലിസിസ് കെയർ (വൃക്കരോഗികൾക്ക് ഒരു കൈത്താങ്ങൽ) ന്റെ പ്രവർത്തനത്തിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം ഫെബ്രുവരി 26 നു നടത്തുന്ന മെഗാഷോ കലാ സന്ധ്യയുടെ പ്രവേശന കൂപ്പൺ ശ്രേഷ്ഠ ബാവ പുറത്തിറക്കി.
വികാരി ഫാ.ജോസ് പരത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 50 ലക്ഷം രൂപയുടെ സൗജന്യ ഡയാലിസിസ് അർഹരായ രോഗികൾക്ക് നൽകുമെന്ന് ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരിൽ എന്നിവർ അറിയിച്ചു. സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ മാർ ബേസിൽ ഡയാലിസിൽ കെയർ കോഡിനേറ്റർമാരായ എബി ഞാളിയത്ത്, ഐസക് കോര മറ്റമന എന്നിവർ നേതൃത്വം നൽകി.