Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത്‌ എക്സ്സൈസിന്റെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട.

കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും പരിസര പ്രദേശത്തും വൈകുന്നേരങ്ങളിലും രാത്രിയിലും വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായ വിവരം കിട്ടിയിരുന്നു. ഇതേ തുടർന്നു എക്സ്സൈസ് ഷാഡോ ടീമിനെ ഇവിടങ്ങളിൽ വിന്യസിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ അസം നാഘോൺ സ്വദേശി ഷകൂർ അലി (32) 563 കുപ്പികളിലായി ബ്രൗൺ ഷുഗറുമായി പിടിയിലായത്.

കോതമംഗലത്തു ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടത്തിയത്. പ്രതി ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്തു വന്നു വില്പന നടത്തിയതായും വിവരം കിട്ടിയിരുന്നു. അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയയിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും. റെയ്‌ഡിന് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ. K A നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തി വന്ന വാഹന പ്രചരണയാത്രയുടെയും രാപകൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കില്‍ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍നിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേര്‍. പിണവൂര്‍കുടിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കില്‍ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലര്‍ച്ചെ...

NEWS

കോതമംഗലം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുടിവെള്ളം പാഴവുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ചിറപ്പടി ഹാപ്പി നഗറിൽ ഒരാഴ്ചയായി ജല വിഭവ വകുപ്പിൻ്റെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേരള വാട്ടർ...

NEWS

കോതമംഗലം:  കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍,...

NEWS

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസ്സാം നൗഗോണ്‍ ബോഗമുഖ് സ്വദേശി സമിദുല്‍ ഹഖ് (31), മൊരിഗോണ്‍ കുപ്പറ്റിമാരി...

NEWS

പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരില്‍ നാശം വിതച്ചു. ഒന്നാം വാര്‍ഡില്‍ കിഴക്കേ ഭാഗത്ത് ലാലു ജോര്‍ജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റില്‍ നാശം സംഭവിച്ചത്. 50 വര്‍ഷം മുതല്‍ 120 വര്‍ഷം...

NEWS

കോതമംഗലം: വന്യജീവി ആക്രമണം നഷ്ടപരിഹാരം 24 ലക്ഷമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. FARM- ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി സന്ദീപ് എസ് കേരളാ ഹൈ കോടതിയിൽ കൊടുത്ത കേസിൽ...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

error: Content is protected !!