കോതമംഗലം : ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ച് വാരെപ്പെട്ടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഏഡ്സ് , മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും ,സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി. ആരോഗ്യ വകുപ്പു ജീവനക്കാരും ആശാ പ്രവർത്തകരും പങ്കെടുത്ത റാലി വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേരൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വാരപ്പെട്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പു ജീവനക്കാർ, നടത്തിയ സൗഹൃദ ഫുഡ്ബോൾ മത്സരം
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പി എ എം ബഷീർ ഉത്ഘാടനം ചെയ്തു.
എയ്ഡിസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഉണ്ടെന്നും അതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാനാനാണ് ഇത്തരത്തിൽ ഒരു സന്ദേശം നൽകുന്നതെന്നും വാരപ്പെട്ടി ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗതൻ പറഞ്ഞു.
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈ:പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളായ ജോമി തെക്കേക്കര, ജെയിംസ് കോറ ബെൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, ആശുപത്രി വികസന സമിതി അംഗങ്ങളായെ ലെത്തീഫ് കുഞ്ചാട്ട്, എം ഐ കുര്യാക്കോസ്, സി എച്ച് സി മെഡിക്കൽ ഓഫിസർ ഡോ.ബി സുധാകർ ,ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗുണൻ ,പി ആർ ഒ സോബിൻ പോൾ , ആരോഗ്യ വകുപ്പ് ജീവനക്കാർ പാലിയേറ്റിവ് പ്രവർത്തകർ ,ആശ പ്രവർത്തകൾ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.