Connect with us

Hi, what are you looking for?

CHUTTUVATTOM

ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി പോലീസ്

കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന് ജോലി ഇവയൊക്കെയാണ് വാഗ്ദാനം. നെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോൺ മാത്രം മതി ദിവസേന ആയിരങ്ങൾ സമ്പാദിക്കാം. ഇത്തരമൊരു മെസേജിന്റെ പുറകെ പോയി പണം നഷ്ടപെടുന്നവരുടെ എണ്ണം കൂടുകയാണ്. റൂറൽ സൈബർ പോലീസ് സേറ്റഷനിൽ ദിനംപ്രതി നിരവധി പേരാണ് പരാതിയുമായെത്തുന്നത്. പ്രശസ്തമായ ഓൺലൈൻ വ്യാപാര സൈറ്റുൾപ്പടെയുള്ള കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളിൽ ലിങ്കും കൊടുത്തിട്ടുണ്ടാകും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പ് സംഘത്തിൻ്റെ വാട്സ് ആപ്പ് നമ്പറിലേക്ക് എത്തും. അതുവഴി അവർ വ്യാജ വെബ് സൈറ്റ് പരിചയപ്പെടുത്തുകയും ലാഭങ്ങളുടെ കണക്ക്‌ വിശദീകരിച്ച് മാസങ്ങൾ കൊണ്ട് ലക്ഷാധിപതിയാകുമെന്ന് പറയുകയും ചെയ്യും. വിൽപ്പനക്ക് വച്ച നിരവധി ഉൽപ്പന്നങ്ങൾ ഇവരുടെ വെബ് സൈറ്റിൽ കാണാം. അത് ചെറിയ തുക കൊടുത്ത് വാങ്ങണം. തുടർന്ന് ഉൽപ്പന്നങ്ങൾ അവിടെത്തന്നെ നിക്ഷേപിക്കണം. ഇവ മറ്റൊരാൾ വാങ്ങിക്കഴിഞ്ഞാൽ കമ്മീഷൻ ഉൾപ്പെടെ വൻ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാൻ ചെറിയ തുകയ്ക്ക് ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങും. അതിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള തുകയെന്ന് പറഞ്ഞ് നല്ലൊരു സംഖ്യ നിങ്ങൾ ലോഗിൻ ചെയ്തു നിർമിച്ച വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടിൽ കാണിക്കുകയും, ഇത് മെസേജ് അയച്ച് തട്ടിപ്പു കമ്പനികൾ വിശ്വാസ്യത പിടിച്ചു പറ്റുകയും ചെയ്യും.

പിന്നെ ആളുകൾ വലിയ തുകക്ക് സാധനങ്ങൾ വാങ്ങി അവിടെത്തന്നെ നിക്ഷേപിക്കാൻ തുടങ്ങും. അവയൊക്കെ വിറ്റുപോയി കമ്മീഷൻ ഉൾപ്പെടെയുള്ള തുക വെബ്സൈറ്റ് അക്കൗണ്ടിൽ ചേർത്തതിന്റെ വിവരങ്ങൾ യഥാസമയം ലഭിച്ചുകൊണ്ടേയിരിക്കും. ചില നേരങ്ങളിൽ തട്ടിപ്പുകാർ ടാർജറ്റ് വയ്ക്കും. അരമണിക്കൂറിനുള്ളിൽ ഒരു നിശ്ചിത രൂപയുടെ ഉൽപന്നങ്ങൾ വാങ്ങിയാൽ വൻ ലാഭം ലഭിക്കുമെന്നും പറയും. ഉടൻ തന്നെ ലക്ഷങ്ങൾ മുടക്കി സാധനങ്ങൾ വാങ്ങി നിക്ഷേപിച്ചവരുമുണ്ട്. കമ്മീഷനായി ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ചിലപ്പോൾ ഇത്തരം സൈറ്റുകൾ തന്നെ അപ്രത്യക്ഷമാകും. മറ്റു ചിലതിൽ കമ്മീഷനായി കിട്ടിയതുകയും കാണാൻ കഴിയില്ല. തുടർന്ന് തിരക്കുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും മനസിലാകുന്നത്. ഇവരുടെ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ നമ്പർ നിലവിൽ ഇല്ല എന്ന മറുപടിയാണ് ലഭിക്കുക. ദിനംപ്രതി ധാരാളം പേർക്ക് ഇത്തരത്തിൽ പണം നഷ്ടമാകുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു....

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...