കോതമംഗലം : റേഷൻ വിതരണം സുഗമമാക്കാൻ റേഷൻ കട അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോകൃത കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ ആരംഭിച്ച സുഭിഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയ കമ്മറ്റികളിൽ എം എൽ എ, വാർഡ് മെംബറൻ മാർ , കാർഡു ടമകൾ എന്നിവരായിരിക്കും അംഗങ്ങൾ.
വനിതാ പ്രാതിനിധ്യവും പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യവും കമ്മിറ്റിയിലുണ്ടാകും.
ഭക്ഷ്യധാന്യങ്ങൾക്ക്
ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഉറപ്പു വരുത്തിയാണ് വിതരണം സുഗമമാക്കുന്നത്. പൊതു വിതരണ സമ്പ്രദായം കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ സുഭിഷ ഹോട്ടലുകൾ ആരംഭിച്ചതിലൂടെ തെളിയിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ റിൻസ് റോയ്,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ ,സി പി എം ഏരിയാ സെക്രട്ടറി കെ എ ജോയി, സി പി ഐ മണ് ഡലം സെക്രട്ടറി പി റ്റി ബെന്നി, അസിസ്റ്റന്റ് സെക്രട്ടറി റ്റി സി ജോയി,
ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ,
അഡ്വ. മാത്യു ജോസഫ് , ബാബു പോൾ,ആന്റണി പാലക്കുഴി, വി വി ബേബി, ശാലോൻ ഒ കെ എന്നിവർ പ്രസംഗിച്ചു.ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ സ്വാഗതവും തഹസിൽദാർ റെയ്ചൽ കെ വർഗീസ് നന്ദിയും പറഞ്ഞു.
പടം :കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ ആരംഭിച്ച സുഭിഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ ഉപഭോകൃത വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കുന്നു.