കോതമംഗലം: കേന്ദ്ര പഠനസംഘം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രം സന്ദർശിച്ചു. ബാങ്കിംഗ് സർവീസിന് പുറമെ നടത്തുന്ന ഇതര പ്രവർത്തനങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹകരണ വകുപ്പ് അസിസ്റ്റൻറ് സെക്രട്ടറി സി മി കിരൺ ഐ-ഏ-എസ്സിൻ്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രം സന്ദർശിച്ചതു്. ഇൻസ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റ് പ്രസിപ്പൽ ആർ.കെ.മേനോൻ ഫാക്കൽറ്റി ഡോക്ടർ ജയമോഹൻ നായർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ബാങ്ക് ഉല്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന വെളിച്ചെണ്ണ, ടപ്പിയോക്കാ വിത്ത് മസാല, ബനാന വാക്വം ഫ്രൈ ഡ്രൈഡ് ജാക്ക് ഫ്രൂട്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിനാണ് സംഘം എത്തിയത്.
അമേരിക്ക, ബ്രിട്ടൺ, ന്യൂസിലാൻറ്, ആസ്ത്രേല്യ എന്നീ രാജ്യങ്ങളിലേക്ക് മൂല്യവർദ്ധിത ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം എന്ന നിലയിൽ കേന്ദ്ര സർക്കാരിൻ്റെ സ്റ്റാർട്ട് പ്പ് പദ്ധതിയിൽപ്പെടുത്തി ധനസഹായം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബാങ്ക് പ്രസിഡൻ്റ് എം.ജി.രാമകൃഷ്ണൻ, സെക്രട്ടറി റ്റി.ആർ സുനിൽ എന്നിവർ ഗവർമെൻ്റ് സെക്രട്ടറിക്ക് പ്രോജക്റ്റ് സമർപ്പിച്ചു.