Connect with us

Hi, what are you looking for?

NEWS

പ്രകൃതിക്ക് പച്ചക്കുടയുമായി എം. എ. കോളേജ്; എം. എ. കോളേജ് ക്യാമ്പസിൽ വൃക്ഷ തൈകൾ നടുന്നതിന് തുടക്കമിട്ട് ഡി എഫ് ഒ എം.വി ജി. കണ്ണൻ

കോതമംഗലം: പ്രകൃതിക്ക് പച്ചപ്പിന്റെ കുട പിടിക്കുവാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. കോളേജ്. ഇതിന്റെ മുന്നോടിയായി എം. എ. കോളേജ് ക്യാമ്പസിൽ വൃക്ഷ തൈനട്ട് കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ ഉത്‌ഘാടനം നിർവഹിച്ചു.150ൽ പരം ഇനത്തിലുള്ള വിവിധ വൃക്ഷ തൈകളാണ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എം. എം ഐസക് മാലിയിൽ, അത്തനേഷ്യസ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ ,കോളേജിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് കോളേജ് ക്യാമ്പസിൽ നട്ടത്. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്,എൻജിനീറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ്, എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, അത്തനേഷ്യസ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനനിബിഡമായ കോതമംഗലം പട്ടണത്തിൽ ശുദ്ധവായുവിന്റെ അളവ് കുറയുകയും, കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറച്ച് ശുദ്ധവായു ഉൽപാദിപ്പിക്കുന്ന ഓക്സിജൻ പാർക്കും ബൊട്ടാണിക്കൽ ഗാർഡനും ഒരുക്കുന്നത് വഴി പൊതുസമൂഹത്തിനും പരിസ്ഥിതി പഠന സമൂഹത്തിനും പ്രദേശത്തെ സർവ്വ ജീവജാലങ്ങൾക്കും അത്താണി ആയിരിക്കും ഈ പച്ചതുരുത്ത് എന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി എം. എ. കോളേജിൽ പ്രകൃതി ദത്തമായരൂപത്തിൽ വനം നിർമിച്ചെടുക്കുന്ന (മിയാവാക്കി വനം )ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മിയാവാക്കി വനം കൂടി വരുന്നതോടെ കോതമംഗലം നഗരത്തിനു മേലേ പച്ചപ്പിന്റെ കുട പിടിച്ചു നിൽക്കുന്ന പൂങ്കവനമായി ഈ കലാലയം മാറും.

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...