Connect with us

Hi, what are you looking for?

NEWS

ഇടമലയാർ തുറക്കും; ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് കളക്ടർ.

കോതമംഗലം : ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് (07/08/22) രാത്രി 11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

ഇടമലയാർ ഡാം തുറന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.

ഇടുക്കി ഡാമിൽ മഴ തുടരുന്നതിനാൽ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിൻ്റെ പരിധി 200 ക്യുമെക്സ് ആക്കി ഉയർത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണം.

ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ലോവർ പെരിയാറിനു താഴേക്ക് പെരിയാർ നദിയിൽ കാര്യമായി ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. ജില്ലയിൽ മഴ മാറി നിൽക്കുന്നതിനാൽ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാൾ താഴെയാണന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...