കോതമംഗലം : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ കുട്ടികൾ 2022 ജൂലൈ 28 ന് തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പദ്ധതി നടപ്പിലാക്കി. അതിജീവനം സപ്തദിന ക്യാമ്പിൽ നാമ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ വിത്തുരുളകൾ മലയിൻകീഴിലുള്ള തരിശിടത്തിൽ വിതറി. പ്രിൻസിപ്പൽ സിസ്റ്റർ ജെസിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ കെ വി തോമസ്,പ്രോഗ്രാം ഓഫീസർ ബിജി ടി അലക്സ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വോളന്റീർ ലീഡർ സ്നേഹ പോൾ സ്വാഗതവും അലീന മരിയ ബൈജു നന്ദിയും അർപ്പിച്ചു.
