തിരുവനന്തപുരം : കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കേരള നിയമസഭ മന്ദിരത്തിൽ എത്തി കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠൻചാലിലും, ബ്ലാവനയിലും അടിയന്തിരമായി പാലം നിർമ്മിക്കണമെന്നും, തകർന്നു കിടക്കുന്ന പെരുമ്പാവൂർ -കോതമംഗലം റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും അതോടൊപ്പം കോതമംഗലത്തിന്റെ ടൂറിസം വികസനത്തിന് വളരെ ഉപകാരപ്രദമായ പഴയ അലുവ -മൂന്നാർ രാജപാത ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്ന്റെ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടന്ന് സഞ്ചാരികൾക്ക് തുറന്നു നൽകണമെന്നത് ഉൾപ്പെടെ ആവശ്യപ്പെട്ടു നിവേദനം നൽകി. ഈ വിഷയങ്ങളിൽ എല്ലാം ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർ നടപടികൾക്ക് നിവേദനം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുവാൻ അറിയിച്ചത് അനുസരിച്ചു പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കുമാർ പി. കെ. ക്ക് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ബോബി ഉമ്മൻ, ലോറൻസ് അബ്രഹാം എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് കൈമാറി.
ഇതോടൊപ്പം തൃക്കാരിയൂർ – നെല്ലിക്കുഴി റോഡ് ഉൾപ്പടെ കോതമംഗലം മണ്ഡലത്തിൽ തകർന്നു കിടക്കുന്ന PWD റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം MLA ആന്റണി ജോണിന് പരാതി നൽകി. പരാതി സ്വീകരിച്ച MLA മഴ മാറിയാൽ ഉടൻ തന്നെ തകർന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റ പണികൾ ആരംഭിക്കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകുകയും PWD വിഭാഗം കോതമംഗലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.