Connect with us

Hi, what are you looking for?

NEWS

തങ്കളം -തൃക്കാരിയൂർ -ആയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് അഭിനന്ദനങ്ങൾ അർപ്പിച്ച് ബിജെപി തൃക്കാരിയൂർ മേഖലാ കമ്മിറ്റി.

കോതമംഗലം: തൃക്കാരിയൂർ മേഖലയിലൂടെ പോകുന്ന തങ്കളം – തൃക്കാരിയൂർ -അയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും, കേന്ദ്ര സർക്കാരിനും ബിജെപി തൃക്കാരിയൂർ മേഖലാ അഭിനന്ദനങ്ങൾ അർപ്പിച്ചു. നാളുകളായി പ്രസ്തുത റോഡിന്റെ മിക്കവാറും ഭാഗങ്ങൾ തകർന്നു കുണ്ടും കുഴിയുമായി കിടക്കുകയാണ്. സംസ്ഥാന പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിന്റെ പല ഭാഗത്തെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെടുകയും വിഷയം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും എം എൽ എ യുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നതുമാണ്. എന്നിട്ടും അധികാരികൾ കണ്ടില്ലെന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്.

അതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രസ്തുത റോഡ് ഉന്നത നിലവാരത്തിലെത്തിക്കാൻ വേണ്ടി വലിയ തുകയാണ് അനുവദിച്ചു തന്നിട്ടുള്ളതെന്നും കൃത്യമായ രീതിയിൽ അഴിമതി രഹിതമായി ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ബിജെപി മേഖലാ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു . കോതമംഗലം താലൂക്കിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം മുഴുവൻ തന്റെ അക്കൗണ്ടിലാക്കി ക്രെഡിറ്റ്‌ അടിച്ചെടുത്ത് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥിരം ഏർപ്പാടിൽ നിന്നും പിന്മാറി കോടികൾ തുക അനുവദിച്ച കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കാൻ കോതമംഗലത്തിന്റെ ജനപ്രതിനിധിയായ എം എൽ എ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. തൃക്കാരിയൂർ മേഖലാ കമ്മിറ്റി ഓഫീസിൽ മേഖലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ ജന: സെക്രട്ടറി അനു രാജേഷ് സ്വാഗതവും ഷിജു കരൂക്കൽ നന്ദിയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

error: Content is protected !!