Connect with us

Hi, what are you looking for?

NEWS

സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി.

കോതമംഗലം: വര്‍​ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ് സതീഷ് ജാഥ ക്യാപ്ടൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം പി എൻ കുഞ്ഞുമോൻ അധ്യക്ഷനായി.


ഏരിയ സെക്രട്ടറി കെ എ ജോയി,
ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ശിവൻ, കെ പി മോഹൻ, ആദർശ് കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി കെ പി ഗോപിനാഥ്, ശ്രീജ ബിജു, എം വി രാജൻ എന്നിവർ സംസാരിച്ചു.
ചൊവ്വ രാവിലെ ഒൻപതിന് കൂവപ്പാറയിൽ നിന്നും ജാഥ ആരംഭിക്കും.പുന്നക്കാട് , കീരമ്പാറ ,പൂച്ചക്കുത്ത് എന്നിവിടങ്ങളിൽ പര്യടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് വടാട്ടുപാറ പൊയ്കയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും.
ബുധൻ രാവിലെ ഒൻപതിന് മുത്തംകുഴിയിൽ നിന്നും ആരംഭിക്കും .ചേറങ്ങനാൽ ,നാഗഞ്ചേരി ,തൃക്കാരിയൂർ ,ഗ്രീൻവാലി ,കമ്പനിപ്പടി എന്നിവിടങ്ങളിൽ പര്യടനത്തിന് ശേഷം വൈകിട്ട് ആറിന് നെല്ലിക്കുഴിയിൽ സമാപിക്കും .സമാപന സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.വ്യാഴം രാവിലെ ഒൻപതിന് കുറ്റിലിഞ്ഞിയിൽ ആരംഭിച്ച് ചെറുവട്ടൂർ ,സബ് സ്റ്റേഷൻ ,കോതമംഗലം ബസ് സ്റ്റാൻ്റ് ,മലയൻകീഴ് എന്നിവിടങ്ങളിൽ പര്യടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് അയ്യങ്കാവിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സമിതിയംഗം എസ് ശർമ്മ ഉദ്ഘാടനം ചെയ്യും.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

error: Content is protected !!