കോതമംഗലം:- വെള്ളാരം കുത്ത് എറണാകുളം KSRTC സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻ്റണി രാജുവിന് നിവേദനം നൽകി. ആദിവാസി സമൂഹത്തിന് അടക്കം നൂറു കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമായ ഈ സർവീസ് കോവിഡിനെ തുടർന്നാണ് നിർത്തി വച്ചത്. കുട്ടമ്പുഴയിൽ നിന്നുള്ള ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ആളുകൾ ആശുപത്രി ആവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു സർവീസ് ആയിരുന്നു ഇത്. ആയതിനാൽ അടിയന്തിരമായി സർവീസ് പുനരാരംഭിക്കുന്നതിന് നടപടി വേണം എന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്കിയത്.
