കോതമംഗലം : എസ് ജാനകി , പി സുശീല , ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ , അദനാൻ സ്വാമി തുടങ്ങി 45 ഗായകരുടെ ശബ്ദം അനുകരിച്ച് പാട്ടുകൾ പാടുന്ന അരുൺ ഗിന്നസ് . ആറാം തമ്പുരാൻ എന്ന സിനിമയിലെ മധുമൊഴി രാധേ എന്ന ഭാഗം 36 സെക്കന്റ് ഒറ്റ ശ്വാസത്തിൽ നീട്ടി പാടുന്നതാണ് അരുൺ ഗിന്നസിന്റെ മികച്ച അവതരണങ്ങളിലൊന്ന്. ഒറിജിനൽ പാട്ടിലെ12 സെക്കന്റ് സമയമുള്ളത് 36 സെക്കന്റായി നീട്ടി പാടാൻ അരുൺ ഗിന്നസിന് കഴിയും. ഗാനങ്ങൾ തൊണ്ട കൊണ്ട് എ കോ യായി പാടാനുള്ള കഴിവും അരുണിനുണ്ട്. സൗണ്ട് എഞ്ചിനീയർ കൂടിയാണ് അരുൺ.
17 വർഷമായി ശബ്ദാനുകരണം, മിമിക്രി എന്നീ കലാ രംഗത്ത് സജീവമായ അരുൺ ഗിന്നസ് നിരവധി സ്റ്റേജ് ഷോ കളിലും ചാനലുകളിലും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ഗൾഫു രാജ്യങ്ങളിലും വിവിധ പരിപാടികൾ അവതതരിപ്പിക്കാൻ അരുൺ ഗിന്നസിന് അവസരം ലഭിച്ചിട്ടുണ്ട്. കോമഡി ഉത്സവം, ബംബർ ചിരി ആഘോഷം തുടങ്ങിയ ഷോ കളിലും അരുൺ ഗിന്നസ് തന്റെ കഴിവു തെളിയിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ കൂവപ്പാറ കുന്നും പുറത്ത് രവിയുടെയും ലളിതയുടെയും മകനാണ് അരുൺ ഗിന്നസ് . ഭാര്യ ഗ്രീഷ്മ . മകൾ അദ്വൈത .
രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക – കലാ രംഗ ങ്ങളിൽ മികവു പുലർത്തിയവർക്ക് തിരുവനന്തപുരം റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ സകലാ കലാവല്ലഭൻ പുരസ്കാരം അരുൺ ഗിന്നസ് നേടി. കലാ രംഗത്തെ വിവിധ കഴിവുകൾ പരിഗണിച്ചാണ് റോട്ടറി ക്ലബ്ബ് അവാർഡ് നൽകിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഗവർണർ റൊട്ടേറിയൻ ഡോ.ജി എ ജോർജ് അരുൺ ഗിന്നസിന് അവാർഡ് നൽകി.
പടം: 1.അരുൺ ഗിന്നസ് .
2. തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ സകലാ കലാവല്ലഭൻ പുരസ്കാരം അരുൺ ഗിന്നസിന് റോട്ടറി ഇന്റർനാഷണൽ ഗവർണർ റൊട്ടേറിയൻ ഡോ.ജി എ ജോർജ് സമ്മാനിക്കുന്നു