കോതമംഗലം :-തിരുവനന്തപുരം- അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % സംസ്ഥാനം വഹിക്കുന്നതും, ദേശീയ പാത അതോറിറ്റി, കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട ത്രികക്ഷി കരാർ ഒപ്പിടുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആൻ്റണി ജോൺ എംഎൽഎ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
SH 01/NH 183 എന്നിവക്ക് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ ഒരു ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഡി പി ആർ തയ്യാറാക്കുന്നതിന് ദേശീയ പാതാ അതോറിറ്റി M/s Highway Engineering Consultant നെ ചുമതല പ്പെടുതിയിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതും, ഈ വിഷയത്തിൽ ദേശീയ പാത അതോറിറ്റി, കിഫ്ബി, പൊതു മരാമത്ത് വകുപ്പ് എന്നിവരുൾപ്പെട്ട ത്രി കക്ഷി കരാർ ഒപ്പിടുന്ന തിനും അനുമതി നൽകിയിട്ടുണ്ട്. പദ്ധതി Grand Challenge Machanism ൽ ഉൾപ്പെടുത്തി ഭാരത് മാല പരിയോജനയിൽ ഭരണാനുമതി ലഭ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്. 227.50 കി മി ദൂരത്തിൽ ആണ് പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്, ഇതിൽ കോതമംഗലം താലൂക്കിൽ പ്രാഥമിക അല്ലൈന്മെൻ്റ് പ്രകാരം പോത്താനിക്കാട്, കുട്ടമംഗലം, കോതമംഗലം, കീരംപാറ, പിണ്ടിമന, വില്ലേജുകളിൽ കൂടി കടന്നു പോകുന്നത്. പദ്ധതിയുടെ അന്തിമ അല്ലൈൻമെൻ്റിന് കേന്ദ്ര ഉപരിതല ഗതാകത മന്ത്രാലയ ത്തിൻ്റെ അനുമതി ലഭ്യമായിട്ടില്ല.
Grand Challenge Machanism ത്തിൽ ഉൾപ്പെടുത്തി ഭാരത് മാല പരിയോജനയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ ഭരണാനുമതി ലഭ്യമായാൽ തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആൻ്റണി ജോൺ എംഎൽഎ യെ നിയമസഭയിൽ അറിയിച്ചു.