കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ കുട്ടികൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു കൊണ്ട് പദ്ധതിയുടെ ഉത്ഘാടനം നടത്തി.പഞ്ചായത്തിലെമുഴുവൻ സ്കുൾ കുട്ടികൾക്കും നൽകുന്ന പച്ചക്കറിവിത്തുകളുടെയും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്കരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച നെയിംസ്ലിപ്പുകളുടെയും,മുഴുവൻസ്കൂളുകൾക്കുംഒരുവർഷത്തേക്ക്സൗജന്യമായിനൽകുന്നകേരളകർഷകൻ
മാസികകളുടേയും വിതരണ ഉത്ഘാടനവും ഇതിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷമരായ സിബി പോൾ, മേരി പീറ്റർ, ബ്ലോക്ക് മെമ്പർ ലിസ്സി.ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലത ഷാജി, എസ്.എം.അലിയാർ, സിജി ആൻ്റണി, ലാലി ജോയി, ബി.പി.സി സജീവ്,അദ്ധ്യാപകരായ ലിജി.വി.പോൾ, ഷിജി ഡേവിഡ്, ദീപൻ വാസു, ബി.രശ്മി, എ.കെ. ദിവ്യമോൾ, പി.റ്റി.എ പ്രസിഡൻ്റ് അനീഷ് തങ്കപ്പൻ, കാർഷിക വികസന സമിതിയംഗങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ പദ്ധതി വിശദീകരണം നടത്തി.സ്കൂൾ എച്ച്.എം വി.കെ അജിത സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ സ്കുളുകളിലും ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് പിണ്ടിമന കൃഷിഭവൻ്റെ ലക്ഷ്യം.