കോതമംഗലം : ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കോതമംഗലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ കോതമംഗലം മേഖല സമര പരിപാടികൾ സംഘടിപ്പിക്കും.
പരിസ്ഥിതി മേഖല പ്രഖ്യാപനം സംബന്ധിച്ച എല്ലാ നിയമങ്ങളും വിധികളും പുന പരിശോധിക്കണമെന്നും കോതമംഗലം മേഖല കൌൺസിൽ യോഗം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജൂൺ 27 തിങ്കളാഴ്ച 2 മണിക്ക് തട്ടേക്കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ഇടവക വികാരിമാരുടെയും, ട്രസ്റ്റിമാരുടെയും,, കൌൺസിൽ അംഗങ്ങളുടെയും സംയുക്ത യോഗം നടത്തുന്നതിന് തീരുമാനിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത ഭാവി പരിപാടികൾ വിശദീകരിച്ചു. മേഖല സെക്രട്ടറി ഫാ. എൽദോസ് പുൽപ്പറമ്പിൽ, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.