കോതമംഗലം: മത വർഗ്ഗീയതയും ഭിന്നിപ്പിൻ്റെ ഇടപെടലും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയെന്നും മതാതിപത്യവും പണാതിപത്യവും മതേതര ഇന്ത്യക്ക് ദീക്ഷണിയായി മാറിയതായും ജനതാദൾ നേതാവ് മനോജ് ഗോപി പറഞ്ഞു. മതേതരം കാത്തു സൂക്ഷിക്കാൻ രാജ്യത്തിൻ്റെ അധികാരം വലിച്ചെറിഞ്ഞ ഏക പാർട്ടിയാണ് ജനതാദൾ. വി.പി.സിങ്ങ് പ്രധാനമന്ത്രി പദവും രാജ്യത്തിൻ്റെ ഭരണവും വേണ്ടെന്ന് വച്ചത് ബാബറി മസ്ജിദ് തകർക്കാൻ ആർ.എസ്.എസ് നേതൃത്വത്തിൽ ഹൈന്ദവ തീവ്രവാദ സംഘടനകൾ നടത്തിയ രഥയാത്ര തടഞ്ഞത് ജനതാദൾ ഭരിച്ച സംസ്ഥാനങ്ങൾ മാത്രമാണ്.അയോദ്ധ്യ രഥയാത്ര ജനതാദൾ തടയാതിരിക്കുകയും മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം കൂടുകയും ചെയ്തിരുന്നെങ്കിൽ ഇന്നും രാജ്യം ജനതാദൾ ഭരിക്കുമായിരുന്നു. ഇതാണ് ചരിത്ര സത്യം എന്നും മനോജ് ഗോപി പറഞ്ഞു.
മതനിരപേക്ഷ ഇന്ത്യക്കായ് “മുറിയരുത് മുറിക്കരുത് എൻ്റെ ഇന്ത്യയെ ” എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ (എസ്) കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനു മുന്നിൽ നടത്തിയ പൊതുജന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജനതാദൾ നേതാവ് മനോജ് ഗോപി,നിയോജക മണ്ഡലം പ്രസിഡൻ്റ് രമേശ് സോമരാജൻ അദ്ധ്യക്ഷനായി.നേതാക്കളായ വാവച്ചൻ തോപ്പിൽ കുടി, കെ.യു.തോമസ്, കെ.ആർ .മോഹനൻ, ബെന്നി പുതുക്കയിൽ, വാവച്ചൻ തട്ടേക്കാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: ജനതാദൾ (എസ്) കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി മുനിസിപ്പൽ ബസ്റ്റാൻ്റ് കോർണറിൽ നടത്തിയ പൊതുജന സദസ് ജനതാദൾ നേതാവ് മനോജ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.