കോതമംഗലം: ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് നാല് കിലോമീറ്റർ ദൂരം വേമ്പനാട്ട് കായല്‍ നീന്തിക്കയറിയ അടിവാട് സ്വദേശിയായ അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിന് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം ജന്മനാടിന്റെ പൗരസ്വീകരണം ഒരുക്കി.
അടിവാട് ടൗണില്‍ നടന്ന സ്വീകരണപരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നീരജിനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍ പരിശീലകൻ ബിജു തങ്കപ്പനും പുരസ്ക്കാരം നൽകി . പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് മൈതീന്‍, സഫിയ സലിം, വാര്‍ഡംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, നെസിയ ഷെമീര്‍, എ എ രമണന്‍, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ ജെ ബോബന്‍, ഹീറോ യംഗ്സ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം പി ഷൗക്കത്തലി ,ക്ലബ്ബ് വൈസ് പ്രസിഡന്റ് മാരായ കെ കെ അഷ്റഫ് , സി എം അഷ്റഫ് ക്ലബ്ബ് ജോ: സെക്രട്ടറി കെ എം അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് യുച്ച് മുഹിയുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി പി അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ പി ആര്‍ വിഷ്ണു നന്ദിയും പറഞ്ഞു.
പ്രസ്തുത ചടങ്ങില്‍ വിവിധ ക്ലബുകളും സംഘടനകളും നീരജിന് ഉപഹാരവും ക്യാഷ് അവാർഡുകളും നല്‍കി.
അടിവാട് സെട്രൽ ജുമ മസ്ജിദ് ,പുലരി സാംസ്ക്കാരികവേദി പല്ലാരിമംഗലം ,വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണീറ്റ്, മലർവാടി സ്വയം സ്വഹായ സംഘം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി, പി ഡി പി പല്ലാരിമംഗലം പഞ്ചായത്ത് മണ്ഡലം കമ്മറ്റി ,പോത്താനിക്കാട് റീജിയണൽ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് , ചിത്താസ് ഗിഫ്റ്റ് ഗ്യാലറി ,ഹബീബി ടെക്സ്റ്റൈൽസ് , ദമാസ് ജൂവല്ലറി, ഹോം പ്ലാസ ഗ്ലോബൽ ,ഫാഷൻ സ്റ്റോർ തുടങ്ങിയവരാണ് നീരജിന് പുരസ്ക്കാരം നൽകിയത്.