കോതമംഗലം: കോതമംഗലം ബ്ലോക്കിലെ പ്രധാൻമന്ത്രി സമ്മാൻ നിധി പദ്ധതി പ്രകാരം അനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി ആധാർ കാർഡ്, കരം തീർത്ത രസീത്, ഒ.റ്റി പി. ലഭ്യമാകുന്ന ഫോൺ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ / കംപൂട്ടർ സെൻ്ററുകൾ, ഓൺലൈൻ സർവിസ് കേന്ദ്രങ്ങൾ വഴിയോ, കൃഷി വകുപ്പിന്റെ AIMS എന്ന പോർട്ടലിൽ നേരിട്ട് ലോഗിൻ ചെയ്തോ പി.എം കിസ്സാൻ പദ്ധതിയുടെ ഭാഗമായുള്ള കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയാണ് കൊടുക്കേണ്ടത്. അപേക്ഷകന്റെ പേരും കരം അടച്ച രസീതിലെ പേരും ഒന്ന് തന്നെ ആണെന്ന് ഉറപ്പു വരുത്തി മെയ് 31 നകം കൃഷിഭൂമിയുടെ വിവരങ്ങൾ പൂർത്തീകരിക്കണമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു.



























































