കോതമംഗലം: നഗരസഭയിലെ 24-)0 വാർഡിനെ ആകെ ഇരുട്ടിൽ ആക്കുന്ന തരത്തിൽ പ്രധാന ജംഗ്ഷനിലെ ഹൈ മാസ്സ് ലൈറ്റും മാറ്റ് വഴിവിളക്കുകളും വാർഡ് കൗൺസിലറുടെ അനാസ്ഥയും നിഷേധാത്മക നിലപാടും മൂലം നാളുകളായി തെളിയാതിരിക്കുകയും അതിന്റെ ഫലമായി കോതമംഗലം മുവാറ്റുപുഴ റോഡിലെ പ്രധാന കവലയായ അമ്പലംപടി ഇരുട്ടിൽ ആവുകയും പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയും ചെയ്തു, സന്ധ്യ കഴിഞ്ഞാൽ വഴി യാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ അമ്പലംപടി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ DYFI പന്തം കൊളുത്തി പ്രതിഷേധിക്കുകയും റീത്ത് വെക്കുകയും ചെയ്തു.
DYFI അമ്പലംപടി യൂണിറ്റ് സെക്രട്ടറി സ. ജിന്റോ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം DYFI കോതമംഗലം മുനി. സൗത്ത് മേഖല സെക്രട്ടറി സ. അപ്പു മാണി ഉത്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗം സ. ബേസിൽ പോൾ സ്വാഗതവും നന്ദി സ. ജിനോയും പറഞ്ഞ, യോഗത്തിൽ സിപിഐഎം കോതമംഗലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സ. ധനേഷ് ടി എം, സിപിഐഎം അമ്പലംപടി ബ്രാഞ്ച് സെക്രട്ടറി സ. കുഞ്ഞൂഞ്ഞ്, മുളവൂർ കവല ബ്രാഞ്ച് സെക്രട്ടറി സ. അൻവർ അബു, കറുകടം ബ്രാഞ്ച് സെക്രട്ടറി സ. എൽദോസ് പൊറ്റക്കൻ, DYFI മേഖല പ്രസിഡന്റ് സ. നവ്നീത് രവീന്ദ്രൻ, മേഖല കമ്മിറ്റി അംഗം സ. കശ്യപ് സി ബാലൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.