Connect with us

Hi, what are you looking for?

CRIME

പണമിരട്ടിപ്പിക്കൽ തട്ടിപ്പ്; അടിമാലിയിലെ ഓട്ടോ ഡ്രൈവർ സരിത പ്രധാന കണ്ണിയെന്ന് പോലീസ്.

അടിമാലി: അടിമാലിയിൽ വൻ തട്ടിപ്പ്.പത്തു മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി. അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം, കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ – 55), ജയകുമാർ (42), വിമൽ പുഷ്കരൻ (29) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്ത്. അടിമാലി, ഇരുന്നൂറേക്കർ മേഖലയിൽ അഞ്ചുപേരിൽനിന്നാണ് സംഘം 20 ലക്ഷം തട്ടിയത്. ഓൺ ലൈൻ ആപ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണ് സംഘം തട്ടിപ്പ് നട ത്തിയത്.

അടിമാലിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടി സംഘത്തിലെ പ്രധാന കണ്ണി യെന്ന് പോലീസ് പറഞ്ഞു. ഇവ രാണ് അടിമാലി മേഖലയിൽ നിന്നും പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്. സംഘത്തിലെ മറ്റു മൂന്നംഗ ങ്ങൾ ഒരു കുടുംബത്തിൽനിന്നു ള്ളവരാണ്. ജയകുമാർ സമാന സ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണ്. ആഡംബര വീട്, കാർ തുട ങ്ങിയ സൗകര്യങ്ങളോടുകൂടിയ ആർഭാട ജീവിതമാണ് ഇവരുടെത്. പണം നിക്ഷേപിച്ചവർ വഞ്ചി തരായതോടെ രണ്ടുമാസം മുൻപ് അടിമാലി പോലീസിൽ പരാ നൽകിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. അടുത്ത നാളിൽ ഇടുക്കി സ ബ് ഡിവിഷനിൽ എഎസ്പിയായി നിയമിതനായ രാജ് പ്രസാദിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഐമാരായ അബ്ദുൽ ഖനി, ടിപി ജൂഡി, ടി എം നൗഷാദ് എ എസ്ഐ ടി.എം. അബ്ബാസ് എ ന്നിവരുടെ നേതൃത്വത്തിൽ പ്രതി കളെ അറസ്റ്റ് ചെയ്തത്.

You May Also Like

CHUTTUVATTOM

അടിമാലി : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...

CHUTTUVATTOM

അടിമാലി: ഹോട്ടലുടമകളെ കൊള്ളയടിക്കാൻ തട്ടിപ്പു സംഘങ്ങൾ സജീവം. പട്ടാളക്കാരും കേന്ദ്ര സർവിസിലെ ഉന്നത ഉദ്യോഗസ്ഥരും എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുന്ന സംഘത്തിന്റെ ഇര കളായവരിൽ ഏറെയും മൂന്നാർ, അടിമാലി മേഖലയിൽ ഹോട്ടൽ നടത്തുന്നവരാണ്....

error: Content is protected !!