കോതമംഗലം : ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ അഭിമാനമായി മാറാൻ സാദ്ധ്യതയുള്ള പ്രകൃതി രമണീയമായ അയ്യപ്പൻ മുടിയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കോതമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡിൽ 700 അടി ഉയരത്തിൽ ഒറ്റപ്പാറയിൽ വിരിഞ്ഞ സ്ഥലമാണ് അയ്യപ്പൻ മുടി. പ്രകൃതി സ്നേഹികൾക്ക്
കോതമംഗലം പട്ടണവും പൂയംകുട്ടി നിത്യ ഹരിത വനവും വീക്ഷിക്കാൻ അയ്യപ്പൻ മുടിയുടെ മുകളിൽ നിന്നാൽ കഴിയുമെന്നതാണ് പ്രത്യേകത. ആയതിനാൽ അയ്യപ്പൻ മുടിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (സി എസ് നാരായണൻ നായർ നഗർ ) ചേർന്ന സി പി ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.സി കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എം കെ രാമചന്ദ്രൻ ,എം എസ് ജോർജ് , ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സെക്രട്ടറിയേറ്റംഗ ങ്ങളായ റ്റി സി ജോയി, പി എം ശിവൻ, പി കെ രാജേഷ്, ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി ,മണ്ഡലം കമ്മറ്റിയംഗങ്ങളായ അഡ്വ. അഭിലാഷ് മധു , അഡ്വ.കെ എസ് ജ്യോതികുമാർ ,
റ്റി എച്ച് നൗഷാദ്, സി പി മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ലോക്കൽ കമ്മറ്റിയംഗങ്ങളായ ജെസി ജോർജ് , കെ എ സൈനുദ്ദീൻ,ദീപു കൃഷ്ണൻ , ഹരിഹരൻ കെ ഡി , ജി സുരേന്ദ്രൻ , അരുൺ സി ഗോവിന്ദ്, മുനിസിപ്പൽ കൗൺസിലർ സിജോ വർഗീസ്
എന്നിവർ നേതൃത്വം നൽകി. മുതിർന്ന അംഗം കെ എ ഗോപാലൻ പതാക ഉയർത്തി.
സംഘാടക സമിതി ചെയർമാൻ ജികെ നായർ സ്വാഗതവും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ യു നാസർ നന്ദിയും പറഞ്ഞു. 13 അംഗ മുനിസിപ്പൽ ലോക്കൽ കമ്മിറ്റിയേയും മണ്ഡലം സമ്മേളന പ്രതി നിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിയായി അഡ്വ. മാർട്ടിൻ സണ്ണി യേയും അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിയായി പ്രശാന്ത് ഐക്കരയേയും തെരഞ്ഞെടുത്തു.
പടം:
1.സി പി ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്യുന്നു. പി കെ രാജേഷ്, സി കെ ജോർജ് , എം കെ രാമചന്ദ്രൻ ,പി റ്റി ബെന്നി, അഡ്വ. മാർട്ടിൻ സണ്ണി, ശാന്തമ്മ പയസ്, എം എസ് ജോർജ് എന്നിവർ സമീപം.
2. കോതമംഗലം മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. മാർട്ടിൻ സണ്ണി