കോതമംഗലം: മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു മാസത്തെ എൻട്രൻസ് പരിശീലന ക്ലാസുകൾക്ക് മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. പടവുകൾ എന്ന് പേരിട്ടിരിക്കുന്ന ക്ലാസ്, കോതമംഗലം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജും പ്രശസ്ഥ എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ട്രേസ് അക്കാദമിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബേസിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ കെ പി ജോർജ് ക്ലാസ്സിന്റെ ഉത്ഘാടനം നിർവഹിച്ചു. എംബിറ്റ്സ് ചെയർമാൻ പി വി പൗലോസ് അധ്യക്ഷത വഹിച്ചു. ഡോ. വിജയകുമാർ, ബിനീഷ് മേനോൻ ബേസിൽ സ്കൂൾ പ്രിൻസിപ്പൽ എൽദോസ് കെ വർഗീസ്,സ്കൂൾ എച്ച് എം ഷൈബി കെ അബ്രഹാം, എന്നിവർ ആശംസകൾ അർപ്പിച്ചു. എംബിറ്റ്സ് സെക്രട്ടറി സി എ കുഞ്ഞച്ചൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ നന്ദിയും പറഞ്ഞു.
ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 9895343839 , 9061063801 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.