കോതമംഗലം: കോതമംഗലം നഗരത്തിൽ അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി മുടക്കം വ്യാപാരികൾക്ക് ഇരുട്ടടിയാകുന്നു. കോതമംഗലം മേഖലയിലെവിടെയെങ്കിലും വൈദ്യുതി തകരാറുണ്ടായാൽ ടൗണിലേക്കുള്ള വൈദ്യുതി വിഛേദിക്കുന്നത് പതിവായിരിക്കുകയാണ്. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്.കഴിഞ്ഞ ദിവസം നഗരത്തിൽ വൈദ്യുതി പുനസ്ഥാപിച്ചത് 23 മണിക്കൂറിന് ശേഷമാണ്. മഴയും കാറ്റും, ജീവനക്കാരുടെ കുറവും ചൂണ്ടികാണ്ടിയാണ് കെ.എസ്.ഇ.ബി അധികൃതർ തടി തപ്പുന്നത്.നഗരത്തിലെ അടിക്കടിയുണ്ടാകുന്ന വൈദ്യുത തടസ്സം മൂലം ലക്ഷങ്ങളുടെ വ്യാപാര നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസങ്ങൾ നീണ്ട വൈദുതി മുടക്കം മൂലം ഐസ്ക്രിം ഉൾപ്പടെയുള്ള പാലുൽപ്പന്നങ്ങളും, മത്സ്യ മാംസങ്ങളും ,ശീതികരിച്ച് സൂക്ഷിക്കേണ്ട നിരവധി ഉൽപന്നങ്ങൾ കേടായി പോകുകയും ചെയ്തു.
കോതമംഗലം നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിന് അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ് ആവശ്യപ്പെട്ടു.മർച്ചൻ്റ്സ് യൂത്ത് വിംഗ് പ്രസിഡൻ്റ് ഷെമീർ മുഹമ്മദ് കോതമംഗലം കെ.എസ്.ഇ.ബി എഞ്ചിനീയർ ബിജുവിന് നിവേദനം നൽകി.
ഫോട്ടോ:കോതമംഗലം നഗരത്തിലെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോതമംഗലം
മർച്ചൻ്റ്സ് യൂത്ത് വിംഗ് പ്രസിഡൻ്റ് ഷെമീർ മുഹമ്മദ് കോതമംഗലം കെ.എസ്.ഇ.ബി എഞ്ചിനീയർ ബിജുവിന് നിവേദനം നൽകുന്നു.