Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു.

കുട്ടമ്പുഴ : വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ വാഴക്കുളം വീട്ടിൽ ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. അരയേക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴ, കപ്പ, ചേന തുടങ്ങിയ വിളകളാണ് വെളുപ്പിനെത്തിയ കാട്ടാന നശിപ്പിച്ചത്. ഒറ്റക്ക് വന്ന കാട്ടാനയാണ് കൃഷികൾ നശിപ്പിച്ചതെന്ന് വീട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം (ബുധനാഴ്ച്ച ) പുലർച്ചെ വടാട്ടുപാറയിൽ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന ചവിട്ടി കൊന്നിരുന്നു. ഈ കാട്ടാന തന്നെയാകാം ഇന്ന് കൃഷികൾ നശിച്ചത് എന്ന സംശയവും വീട്ടുകാർ പങ്കുവെക്കുന്നു. കാട്ടാനയുടെ ആക്രമണം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഫെൻസിംഗ് ശക്തമാക്കി തങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം: വടാട്ടുപാറയില്‍ വന്യമൃഗ ഭീഷണി നേരിടുന്ന ചക്കിമേട് നിവാസികളുടെ സുരക്ഷയെ കരുതി ആവോലിപ്പടി മുതല്‍ ചക്കിമേട് വരെയുള്ള റോഡിന്റെ ഇരുവശത്തെയും അടിക്കാടുകള്‍ വെട്ടിത്തെളിച്ചു. ചക്കിമേട് അന്പലം, പൊയ്ക അന്പലം, പൊയ്ക സ്‌കൂള്‍ തുടങ്ങി...

NEWS

കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

error: Content is protected !!