കോതമംഗലം: ബിജെപി കർഷക തൊഴിലാളി വർഗ്ഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് അവരെ ഭിന്നിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണന്നും , പല സംസ്ഥാനങ്ങളിലും പട്ടയങ്ങൾ പോലും വിതരണം ചെയ്യാതെ വനവകാശ നിയമങ്ങൾ നോക്കുകുത്തിയാക്കുകയാണ് ബിജെപി സർക്കാരെന്ന് കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും ,സിപിഐ എം കേന്ദ്ര കമ്മറ്റിയംഗവുമായ
ബി വെങ്കിട്ട്. തൊഴിലാളി വർഗ്ഗത്തിൻ്റെ കരുത്ത് വർദ്ധിപ്പിക്കാൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും, എൽഡി എഫ് നയങ്ങളും ബിജെപിയുടെ കോർപ്പറേറ്റ് മാത്യകയിലുള്ള നയങ്ങളും തമ്മിൽ താരതമ്യം ചെയ്ത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വെങ്കിട്ട് പറഞ്ഞു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോതമംഗലം ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു .
ഏരിയ പ്രസിഡൻ്റ് എ വി ജോർജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പി എസ് ബാലൻ റിപ്പോർട്ടും ,
ഏരിയ ജോ. സെക്രട്ടറി വി സി ചാക്കോ രക്തസാക്ഷി പ്രമേയവും ട്രഷറർ
എൻ ബി യൂസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ ,സംസ്ഥാന കമ്മറ്റിയംഗം
സോമ പുരുഷോത്തമൻ ,ജില്ലാ ഭാരവാഹികളായ ടി എ ശശി ,ടി എൻ മോഹനൻ, കെ പി അശോകൻ ,പാർട്ടി ഏരിയ സെക്രട്ടറി കെ എ ജോയി, സ്വാഗത സംഘം ചെയർമാൻ കെ എ നൗഷാദ് ,കെ എ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
എ വി ജോർജ് ( പ്രസിഡൻ്റ്) കെ പി മോഹനൻ (സെക്രട്ടറി) എൻ ബി യൂസഫ് (ട്രഷറാർ) .